June 20, 2026

ജില്ലാതല മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

0
IMG-20190805-WA0165.jpg
By ന്യൂസ് വയനാട് ബ്യൂറോ
കരണി .  ടൗൺ എം എസ് എഫ് കന്മറ്റിയുടെ നേതൃത്വത്തിൽ ബക്രീദ്, ഓണത്തിനോട് അനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മൈലാഞ്ചി ഇടൽ മത്സരം കരണിയിൽ  സംഘടിപ്പിച്ചു. ജില്ലയിൽ നിന്നും തിരെഞ്ഞെടുത്ത 50 ടീം അംഗങ്ങളായിരുന്നു മത്സരത്തിൽ പങ്കെടുത്തത് .തികച്ചും വ്യത്യസ്ഥവും പുതിയ രൂപങ്ങളിലുമുള്ള മൈലാഞ്ചി മോഡലുകൾ കാണികളേയും അതിഥികളേയും അത്ഭുതപ്പെടുത്തി. കൂടാതെ പരിപാടിയിൽ പങ്കെടുത്ത മുട്ടിൽ ഡബ്ലു എം ഒ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ പ്രകടനം കാണികൾക്ക് വ്യത്യസ്ഥമായ  അനുഭവമായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് ടി.ബി നസീമ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനമായ സ്വർണ നാണയം നിഹല വടുവൻചാൽ, രണ്ടാം സമ്മാനം 2500/- ഗിഫ്റ്റ് വൗച്ചർ ഹനീന തലപ്പുഴ ,മുന്നാം സമ്മാനം 2000/- ഗിഫ്റ്റ് വൗച്ചർ ഷഹനാസ് കബളക്കാട് എന്നിവർ കരസ്ഥമാക്കി. കൽപ്പറ്റ ബ്ലോക്ക് പ്രസിണ്ടൻറ് ഉഷാ തമ്പി സമ്മാനങ്ങൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പ്രസിണ്ടന്റ് കുഞ്ഞായിഷ, ജയന്തിരാജൻ, അബ്ദുൾ ഭാസിത്ത് ഫറൂഖ് ,യാസിർ മീനങ്ങാടി, കാട്ടി ഗഫൂർ, അയമു പി, ഷെമീർ പി അബ്ദു പി, ഹമീദ് എ പി, ജാസ്മീർ പി, റിൻഷാദ് പി, ഹന്നത്ത് പി ,വാഹിദ് പി, ഫാഹിദ് പി തുടങ്ങിയവർ സംസാരിച്ചു. 
പ്രോഗ്രം ഡയറക്ടർ ഇർഷാദ് പി സ്വാഗതവും ആഷിഖ്  പി ആർ നന്ദിയും പറഞ്ഞു
  ഫോട്ടോ: കരണി ടൗൺ എം.എസ്.എഫ് സംഘടിപ്പിച്ച മൽസരാർത്ഥികളോടൊപ്പം  ജില്ലാ പഞ്ചായത്ത് പ്രഡിഡണ്ട് ടി.ബി നസീമ. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി , പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കുഞ്ഞായിഷ,  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *