April 25, 2026

കനത്ത മഴയില്‍ വയനാട് ചുരത്തില്‍ അപകട പരമ്പര

0
By ന്യൂസ് വയനാട് ബ്യൂറോ
       താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച അപകട പരമ്പര. പുലര്‍ച്ചെ  ഏഴാം വളവില്‍ എതിരെ വന്ന കാറിന് സെെഡ് കൊടുക്കുന്നതിനിടയില്‍ ടോറസ് ലോറി ഡ്രെെനേജില്‍ പതിച്ച് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ക്രയിന്‍ ഉപയോഗിച്ച് ലോറി എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 
          പന്ത്രരയോടെ ബെെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേവായൂര്‍ സ്വദേശിക്ക് പരിക്കേറ്റു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകർ  ഉടന്‍ തന്നെ പരിക്കേറ്റയാളെ  ആംബുലൻസിൽ കോഴിക്കോട് സഹകരണഹോസ്പിറ്റലിലെത്തിച്ചു.
        
         വൈകുന്നേരം നാല്  മണിയോടെ  ചുരം ഇറങ്ങുകയായിരുന്ന ഇന്നോവക്ക് പിന്നില്‍ അമിത വേഗത്തിലെത്തിയ ടിപ്പറിടിക്കുകയും,  നിയന്ത്രണം വിട്ട ഇന്നോവ എതിരെവന്ന പിക്കപ്പിലിടിച്ചു. ടിപ്പറിനും പിക്കപ്പിനുമിടയില്‍ പെട്ട ഇന്നോവയിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഏറെ പണിപെട്ട് ഗതാഗതം നിയന്ത്രിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *