October 19, 2026

നന്മ വയനാട് ജില്ലാ സമ്മേളനം : ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ അഞ്ചാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ആഗസ്റ്റ് 9,10 തിയ്യതികളിലാണ് സമ്മേളനം. ആഗസ്ത് പത്തിന് ശനിയാഴ്ച ജോസ്.കെ.ടി നഗറിൽ ( ലയൺസ് ഹാൾ) നടക്കുന്ന പൊതുസമ്മേളനം ബത്തേരി നഗര സഭ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ കെ.ജെ ബേബി മുഖ്യാതിഥിയായിരിക്കും. നന്മ സംസ്ഥാന നേതാക്കളായ വിൽസൺ സാമുവൽ ,സത്യവ്രതൻ മാസ്റ്റർ ,ശ്രീമതി. ജാനമ്മ കുഞ്ഞുണ്ണി ,അജിതാ നമ്പ്യാർ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ മുതിർന്ന കലാകാരൻമാരെയും ,അവാർഡ് ജേതാക്കളെയും ആദരിക്കും. തുടർന്ന് നൻമയുടെ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും ,സംഘാടക സമിതി അംഗങ്ങളായ സ്റ്റാനി മാനന്തവാടി ,എ .വൺ പ്രമോദ് ,ജയരാജ് ബത്തേരി തുടങ്ങിയവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *