May 17, 2024

ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഓരോ മൂന്ന് മണിക്കൂറിലും നിരീക്ഷണം.

0
കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതോടെ  കാരാപ്പുഴ, ബാണാസുര സാഗർ ഡാം  എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ഈ വർഷം   കാലവർഷം തുടങ്ങിയതിന് ശേഷം  ഏറ്റവും കൂടിയ  ജല നിരപ്പിലേക്കാണ് എത്തുന്നത്. 12 മണിക്ക് 
767.50 മീറ്ററാണ് ജലനിരപ്പ് . 
773.90 മീറ്റർ എത്തിയാൽ മാത്രമെ  ഷട്ടർ തുറക്കുകയുള്ളൂവെന്ന്  ഡാം അധികൃതർ 
 അറിയിച്ചു.  മഴ ഇതേ രീതിയിൽ തുടർന്നാലും  രണ്ട് മൂന്ന് ദിവസത്തേക്ക്  ഷട്ടർ തുറക്കേണ്ട അവസ്ഥ വരില്ല. എന്നാൽ മഴയുടെ ശക്തി കൂടിയാൽ ജലനിരപ്പ് ഉയരുകയും   ഷട്ടർ തുറക്കേണ്ടിയും വരും. കഴിഞ്ഞ തവണ ഷട്ടർ തുറന്നതും വെള്ളപ്പൊക്കവും  വലിയ വിവാദത്തിനിടയാക്കിയതിനാൽ   മുന്നറിയിപ്പില്ലാതെ ഇത്തവണ ഷട്ടർ തുറക്കില്ല .ഓരോ മൂന്ന് മണിക്കൂറിലും ജലനിരപ്പ് ഉയരുന്നത് അധികൃതർ   നിരീക്ഷിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *