വയനാട്ടിലേക്കുള്ള വഴികൾ അടയുന്നു: രാത്രി യാത്ര പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശം.
വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാൽ ചുരത്തിലും പേരിയ,
താമരശ്ശേരി,കുറ്റ്യാടി ചുരങ്ങളിലും ഗതാഗത തടസ്സം.
പനമരം നടവയല്‍ റോഡില്‍ ഗതാഗത തടസ്സം.
.മുത്തങ്ങ പൊന്‍കുഴിയില്‍ ദേശീയപാത 766ല്‍ വെള്ളം കയറി. വലിയ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ചെറിയ വാഹനങ്ങളുമായി ഇതുവഴി സഞ്ചരിക്കുന്നവര്‍ ശ്രദ്ധിക്കുക. ദേശീയപാതയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന പൊന്‍കുഴി പുഴ കരകവിഞ്ഞാണ് വെള്ളം പാതയിലേക്ക് കയറിയത്.
മാനന്തവാടി-തോണിച്ചാല്‍-പനമരം റൂട്ടില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു
.മേപ്പാടി-ചൂരല്‍മല ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
വെള്ളമുണ്ട മൊതക്കര അവരയില്‍ പാലം ഭാഗീകമായി തകര്‍ന്നു.ഇതുവഴി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല.
പടിത്താറത്തറ – കൽപ്പറ്റ റോഡിലും വെള്ളമുണ്ട നിരവിൽ പുഴ റോഡിലും വെള്ളപൊക്കമുണ്ട്.





Leave a Reply