May 30, 2026

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു: ഒമ്പതിനായിരം കേന്ദ്ര സേനാംഗങ്ങൾ മലബാറിലേക്ക് ഇന്നെത്തും.

0
IMG-20190810-WA0154.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു.

കൽപ്പറ്റ: വയനാട് അടക്കമുള്ള മലബാറിലെ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായതിനാൽ  രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെത്തും. മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിലേക്ക് ഒമ്പതിനായിരം സേനാംഗങ്ങൾ ഇന്ന് രാത്രിയെത്തും. നിലവിൽ നാലായിരത്തോളം സേനാംഗങ്ങൾ പല സ്ഥലങ്ങളിലായി ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പത്ത് ഹെലികോപ്റ്ററുകൾ മൈസൂരുവിലും  ഒമ്പത് ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലും 

 സജ്ജമാക്കി നിർത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ നഞ്ചൻകോഡിനടുത്ത്    വനാതിർത്തിയിലെ ഹെലിപാഡിൽ നിർത്തിയിട്ടുണ്ട്. എന്നാൽ വയനാട്ടിലെ പ്രതികൂല കാലാവസ്ഥ കാരണം ഇവർക്ക് സിഗ്നൽ ലഭിക്കാത്തതിനാലാണ്  ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം അസാധ്യമാക്കിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *