May 11, 2024

കുടിവെളളം സൗജന്യമായി പരിശോധിച്ചു നല്കും.

0
കുടിവെള്ളം ഉപയോഗിക്കുന്നതിനു മുമ്പ് 
സുരക്ഷിതമെന്ന് ഉറപ്പാക്കണം
കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകള്‍ താഴ്‌ന്നെങ്കിലും മിക്ക ജലാശയങ്ങളും കുടിവെള്ള സ്രോതസുകളും ഉപയോഗ ശൂന്യമായിരിക്കാന്‍ സാധ്യതയുണ്ട്. കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം. 

കുടിവെളളം സൗജന്യമായി പരിശോധിച്ചു നല്കുന്നതിന്  കല്‍പ്പറ്റ വാട്ടര്‍ അതോറിട്ടി ലാബ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.പരിശോധനക്കായി ഒരു ലിറ്റര്‍ ബോട്ടിലിലും 100 മില്ലി സ്‌റ്റെറിലൈഡ്‌സ് ബോട്ടലിലും വെള്ളം കൊണ്ടു വരണം. ഫോണ്‍  04936 202272, 8289940566.

1. വെള്ളത്തില്‍ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം, കൊതുകുകള്‍, വിരകള്‍, അട്ടകള്‍ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. 
2   സാധാരണ സമയങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കുമ്പോള്‍ 9 അടി വ്യാസമുള്ള കിണറിന് (2.75 മീറ്റര്‍) ഒരുകോല്‍ വെള്ളത്തിലേക്ക് (ഒരു പടവ് / പാമ്പിരി) ഏകദേശം അര ടേബിള്‍സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിള്‍ സ്പൂണ്‍/ തീപ്പെട്ടി കൂട് = 2025 ഗ്രാം) ബ്ലീച്ചിംഗ്    പൗഡര്‍ മതിയാകും. 11 അടി വ്യാസമുള്ള കിണറിന് (3.35 മീറ്റര്‍) മുക്കാല്‍ ടേമ്പിള്‍ സ്പൂണും 9 അടി വ്യാസമുള്ള കിണറില്‍ റിംഗ്  ഇറക്കിയതാണെങ്കില്‍ 3 റിംഗിന് 1 ടേബിള്‍ സ്പൂണും 11 അടി വ്യാസമുള്ള കിണറില്‍ റിംഗ് ഇറക്കിയതാണെങ്കില്‍ 2 റിംഗിന് 1 ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡറും മതിയാകും.

3. ബ്ലീച്ചിംഗ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാല്‍ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക. ഒരഞ്ചു മിനിറ്റ് ഊറാന്‍ അനുവദിക്കുക. തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണര്‍ വെള്ളം നന്നായി കലക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം. 
4. വെള്ളപ്പൊക്ക ഭീഷണിയ്ക്ക് ശേഷം ഒരു തവണയെങ്കിലും സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക.
5. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടക്ക് (ജലസ്രോതസില്‍ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാല്‍ ഉടനെ) ക്ലോറിനേഷന്‍ ചെയ്യുന്നതാണ് ഉത്തമം.
6. ക്ലോറിന്‍ ചേര്‍ത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അല്‍പനേരം തുറന്നു വച്ചാല്‍ കുറയും.

7. ക്ലോറിനേഷന്‍ ചെയ്ത വെളളം കുടിക്കുവാന്‍ വിമുഖത കാണിക്കുന്നവര്‍ വെള്ളം പതിനഞ്ചു മുതല്‍ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയില്‍ വെക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാന്‍ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.

8. കിണറുകളില്‍ ആലം ഉപയോഗിക്കുന്നത് ആരോഗൃപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *