November 9, 2026

മഴക്കെടുതി: രാഹുല്‍ഗാന്ധി എം.പി കളക്ടറുമായി ചര്‍ച്ച നടത്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
    രാഹുല്‍ഗാന്ധി എം.പി ജില്ലയിലെ മഴക്കെടുതികള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാറുമായി ചര്‍ച്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കളക്‌ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലയിലുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍,നാശനഷ്ടങ്ങള്‍,ക്യാമ്പുകളുടെ സ്ഥിതിവിവരങ്ങള്‍  തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഉരുള്‍പ്പൊട്ടലുണ്ടായ പുത്തുമലലയും മേപ്പാടിയിലെ ക്യാമ്പു സന്ദര്‍ശിച്ച അദ്ദേഹം അവിടങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച നിവേദനങ്ങളിലെ വിഷയങ്ങള്‍ ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി ജോസ്, എ.ഡി.എം കെ.അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *