November 9, 2026

പുത്തുമല: ഭക്ഷണപ്പൊതികളുമായി ടൂറിസം ഓര്‍ഗനൈസേഷന്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
    പുത്തുമലയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിവിധ സേനാംഗങ്ങള്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണ പൊതികളുമായി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകര്‍.  എന്‍.ഡി.ആര്‍.എഫ്, ഫയര്‍, പൊലീസ്, ആരോഗ്യം, റവന്യൂ എന്നീ വിഭാഗങ്ങള്‍ക്ക് പുറമേ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ  സന്നദ്ധ  സംഘങ്ങളിലും പെട്ട അഞ്ഞൂറിലധികം പേരാണ് ദിവസങ്ങളായി തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  ഇവര്‍ക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം തയ്യാറാക്കി പുത്തുമലയില്‍ എത്തിക്കുകയാണ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍.  ജില്ലയിലെ വിവിധ പ്രമുഖ ഹോട്ടലുകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം ഷെഫുമാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഭക്ഷണം പാകം ചെയ്ത് പാക്കുകളിലാക്കി വിതരണത്തിന് എത്തിക്കുന്നത്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *