August 19, 2026

വൈദ്യുതിയെ അറിയാം; സുരക്ഷ ഉറപ്പാക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ 'വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സുമായി കെ.എസ്.ഇ.ബി. പനമരം, കമ്പളക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ കാമ്പുകളിലാണ് കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നല്‍കിയത്. മഴമാറി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങുന്നവരുടെ വീടുകളിലെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റു ക്യാമ്പുകളിലും വരും ദിവസങ്ങളില്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്, വയര്‍മെന്‍ അസോസിയേഷന്‍, എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മറ്റു ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സുരക്ഷ പരിശോധന ദ്രുതഗതിയില്‍ നടത്തുവാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *