April 25, 2024

ക്യാമ്പുകളില്‍ ആശ്വാസം പകര്‍ന്ന് മന്ത്രി കെ.കെ.ശൈലജ

0
07.jpg
   ദുരന്തത്തിന്റെ ഓര്‍മകളില്‍ പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമായി ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍  മേപ്പാടിയിലെത്തി. മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി ക്യാമ്പിലുള്ളവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരങ്ങളില്‍ പങ്കുചേരുകയും കുട്ടികളോടൊപ്പം അല്പം സമയം ചെലവിടുകയും ചെയ്തു. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ നിന്നും അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ എല്ലാവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ ശക്തി പൊതുജനങ്ങളുടെ സഹകരണമാണ്. അതിജീവനത്തിന് എല്ലാവരുടെയും സഹകരണമാണ് ഈ ഘട്ടത്തില്‍ ആവശ്യം. ക്യാമ്പിലുള്ളവര്‍ക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിക്കാം. ആരോഗ്യസേവനമടക്കമുള്ള സാധ്യമായ എല്ലാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ കൗണ്‍സലിങ് നല്‍കും. ഈ ദുരന്തത്തില്‍ നിന്നും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
      വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പില്‍ നിന്നും തിരികെ പോകാന്‍പറ്റാത്തവരുടെ കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ശാശ്വതമായ പുനരധിവാസ സംവിധാനം ഒരുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ആരോഗ്യ കേരളം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ആര്‍. രേണുക, ഡോ. എ. പ്രീത, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് ഓഫീസര്‍ ബി. അബിലാഷ്, ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *