April 26, 2024

പുത്തുമല: മന്ത്രി സന്ദര്‍ശിച്ചു

0
11.jpg
      കനത്തമഴയില്‍ ഉരുള്‍പൊട്ടി 10 പേര്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിലെ ദുരന്തഭൂമി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കുശേഷം രാവിലെ പതിനൊന്നോടെയാണ് മന്ത്രി പുത്തുമലയിലെത്തിയത്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ മന്ത്രി സി.കെ ശശീന്ദ്രന്‍ എം.എല്‍.എയോടും സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വൈത്തിരി തഹദില്‍ദാര്‍(എല്‍.ആര്‍) ടി.പി ഹാരീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ രജ്ഞിത്ത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചോദിച്ചറിഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് പുത്തുമല ദുരന്തഭൂമിയില്‍ നിന്നും മാറ്റിതാമസിപ്പിച്ചവരെ കാണാന്‍ മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി എത്തി. സെന്റ് ജോസഫ് സ്‌കൂള്‍, മൂപ്പൈനാട് എച്ച്എംഎല്‍ ആശുപത്രി, മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ സന്ദര്‍ശിച്ചു. മന്ത്രിയും ജനപ്രതിനിധികളും മേപ്പാടി ജിഎച്ച്എസ്എസ്സിലെ അന്തേവാസികളൊടൊപ്പമാണ് ഉച്ചഭക്ഷണം കഴിച്ചത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *