വിശ്രമമില്ലാതെ ജോലി ചെയ്ത കെ.എസ്.ഇ.ബി. ജീവനക്കാർ 143865 കണക്ഷനുകള്‍ പുന:സ്ഥാപിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Movie
അക്ഷീണ പ്രയത്‌നം
143865 വൈദ്യുത കണക്ഷനുകള്‍ പുന:സ്ഥാപിച്ചു.
  കാലവര്‍ഷക്കെടുതിയില്‍ താറുമാറായ വൈദ്യുതി കണക്ഷനുകളുടെ പുന:സ്ഥാപനം പൂര്‍ണ്ണതയിലേക്ക്. കെ.എസ്.ഇ.ബി ജീവനക്കാരുടെ തീവ്രപരിശ്രമത്താല്‍ ചുരുങ്ങിയ ദിവസകൊണ്ട് തന്നെ 1,43,865 കണക്ഷനുകള്‍ പുന:സ്ഥാപിക്കാന്‍ സാധിച്ചു. 3100 വീടുകളിലേക്കുളള വൈദ്യുതി ബന്ധം മാത്രമാണ് ഇനി പുന:സ്ഥാപിക്കാനുള്ളത്. ഈ വീടുകളില്‍ പൂര്‍ണ്ണമായും വെള്ളം കയറിയതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് മുമ്പ് സുരക്ഷാനടപടിയുടെ ഭാഗമായി  വയറിംഗ്  പരിശോധന നടക്കേണ്ടതുണ്ട്. കെ.എസ്. ഇ.ബി ട്രാന്‍സ്മിഷന്‍ വിംഗ്, വയറിംഗ് കോണ്‍ട്രാക്ടര്‍മാര്‍,  പോളിടെക്‌നിക്കുകള്‍, എഞ്ചിനിയറിംഗ് കോളേജ് വിവിധ ഐ.ടി.ഐ, ഐ.ടി.സി എന്നിവിടങ്ങളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അടങ്ങിയ  ജില്ലയിലെ നൈപുണ്യകര്‍മ്മ സേന പരിശോധന നടത്തി വരികയാണ്. പരിശോധന പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടങ്ങളിലും കണക്ഷന്‍ നല്‍കും. 

         ഉരുള്‍പൊട്ടിയ  മേപ്പാടി പ്രദേശത്തെ വൈദ്യുതി ബന്ധവും കഴിഞ്ഞ ദിവസം പുന:സ്ഥാപിച്ചു. കരാര്‍ തൊഴിലാളികളടക്കം  നൂറോളം ജീവനക്കാരുടെ രാപകല്‍ പരിശ്രമത്താലാണ് ഇവിടങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചത്. അയല്‍ ജില്ലകളില്‍ നിന്ന് അടക്കം വലിയ ഇരുമ്പ് പോസ്റ്റുകള്‍ എത്തിച്ചാണ് കെ.എസ്.ഇ.ബി വെളിച്ചമൊരുക്കിയത്.പുത്തുമല, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളില്‍ ആറ് കിലോമീറ്ററോളം  വൈദ്യുതി ലൈനുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 
 
      ജില്ലയിലെ എല്ലാ ക്യാമ്പുകളിലും തടസ്സമില്ലാതെ വൈദ്യുതി നല്‍കുന്നതിന് കെ.എസ്.ഇ.ബി നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് വീടുകളിലേക്ക് തിരിച്ച് പോവുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

      ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 744 ട്രാന്‍സ്‌ഫോര്‍മറുകളിലെ 146965 ഗുണഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബന്ധമാണ് പൂര്‍ണ്ണമായി തടസ്സപ്പെട്ടിരുന്നത്. 140 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 539 ലോ ടെന്‍ഷന്‍ പോസ്റ്റുകളുമാണ് വിവിധ സെക്ഷന്‍ ഓഫീസുകളില്‍ തകര്‍ന്നു. നൂറോളം സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളും ആയിരത്തി ഇരുന്നൂറോളം സ്ഥലത്ത് ലോ ടെന്‍ഷന്‍ ലൈനുകളും പൊട്ടിവീണിരുന്നു. 14 വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ പൂര്‍ണ്ണമായും നശിച്ചു. മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, കാട്ടിക്കുളം, തവിഞ്ഞാല്‍ കെ.എസ്.ഇ.ബി ഓഫീസുകളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. വാട്ടര്‍ അതോറിട്ടിയുടെ 25 പമ്പ് ഹൗസുകളിലും വൈദ്യുതി വിതരണം താറുമാറായി. കല്‍പ്പറ്റ 33 കെ.വി മണിയങ്കോട് സബ് സ്റ്റേഷന്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി പോയതിനാല്‍ രണ്ട് ദിവസം ഓഫ് ചെയ്യേണ്ടി വന്നു. ഏകദേശം 3.25 കോടി  രൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായത്.
Tics

സി.വി.ഷിബു. കൽപ്പറ്റ: വയനാടിന് ഞായറാഴ്ച ദു:ഖവാർത്തകളുടെ ദുരന്ത ഞായറായിരുന്നു. ആദ്യമെത്തിയത്  കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ച വാർത്തയായിരുന്നു. പിന്നാലെ വെള്ളമുണ്ടയിൽ തന്നെ ...
Read More
 തിരുക്കുറൾ പഠനം നിർബന്ധമാക്കി നീലഗിരി കോളജ്താളൂർ: വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം മൂല്യ സ്വാംശീകരണമാണെന്നും അതിനു വേണ്ട പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസ പ്രക്രിയക്ക് സാധ്യമാകണമെന്നും നീലഗിരി എജ്യു ...
Read More
മാനന്തവാടി: ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ ഇച്ഛാശക്തി വളര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടണമെന്ന് പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ...
Read More
ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സര്‍വജന സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ സംസ്ഥാന സര്‍ക്കാര്‍ ...
Read More
പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ...
Read More
ബത്തേരി:സ്‌കൂള്‍ കായിമേളയില്‍ രണ്ട് സ്വര്‍ണ്ണമെഡലും ഒരു വെള്ളിയും നേടി ശ്രദ്ധേയനായ മുണ്ടക്കൊല്ലിയിലെ എം.കെ.വിഷ്ണുവിന് വീടും സ്ഥലവും നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു ...
Read More
 · അംബേദ്കര്‍ സമഗ്ര കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്തുമാനന്തവാടി :    അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ അപ്പാരല്‍പാര്‍ക്ക് പോലുള്ള തൊഴില്‍  യൂണിറ്റുകള്‍ വയനാട്ടിലും ...
Read More
വെള്ളമുണ്ട ഗവ. ഹോമിയോ ആശുപ്രതി 'കാഷ്' പദവിയിലേക്ക്വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ  ഗവഹോമിയോ ആശുപത്രി കേരള അക്രഡി റ്റെഷൻ സ്റ്റാൻഡേർഡ് ഫോർഹോസ്പിറ്റൽ  (KASH)പദവിയിലേക്കുയരുന്നു. ഇതിനു മുന്നോടിയായിപദ്ധതിയുടെ സംസ്ഥാന തല നിരീക്ഷകർ  ...
Read More
കൽപ്പറ്റ: പേരാമ്പ്രയിൽ  വയനാട് സ്വദേശിയായ   യുവാവ് പുഴയിൽ മുങ്ങി മരിച്ചു.നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് മരിച്ചത്. ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ് ...
Read More
പനമരം:പേരാമ്പ്രയിൽ  വയനാട് സ്വദേശിയായ   യുവാവ് പുഴയിൽ മുങ്ങി മരിച്ചു.നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് മരിച്ചത്. ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *