August 19, 2026

രാഹുൽ ഗാന്ധി എം.പി. ഇടപ്പെട്ടു: വീട്ടമ്മക്ക് ബാംഗ്ളൂരിൽ വിദഗ്ധ ചികിത്സ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
രാഹുൽ ഗാന്ധി എം.പി. ഇടപ്പെട്ടു: വീട്ടമ്മക്ക് ബാംഗ്ളൂരിൽ വിദഗ്ധ ചികിത്സ.

പോണ്ടിച്ചേരി സ്വദേശിനിയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമായ  പ്രസില്ലയുടെ അമ്മ 68 കാരിയായ  റജീന എലിസബത്തിനാണ് രാഹുലിന്റെ ഇടപെടൽ തുണയായത്.   

രണ്ട് മാസത്തോളമായി കിടപ്പിലാണ് റജീന.. ഒരു മാസത്തിലേറെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയെങ്കിലും രോഗാവസ്ഥയിൽ നിന്നും മാറ്റമുണ്ടായില്ല. തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ ചികിത്സിക്കാൻ പണമില്ലാതെ പ്രസില്ല പ്രയാസപ്പെടുന്നത് തിരിച്ചറിഞ്ഞ യുവാക്കളുടെ ഇടപെടലാണ് ഒടുവിൽ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ  എത്താൻ കാരണം. കമ്പളക്കാട് സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ നയീം മറ്റൊരാവശ്യത്തിനായി കൽപ്പറ്റയിലെ ഈ  ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് പ്രയാസപ്പെട്ട് ഇരിക്കുന്ന ഡോ: പ്രസില്ലയെകാണുന്നത്. ഉടൻ തന്നെ നയിം വീഡിയോ തയ്യാറാക്കി കോൺഗ്രസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ വീഡിയോ എത്തിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ശ്രീനിവാസൻ മുഖേന ലിയോ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് റജീന എലിസബത്തിനെ  ബാംഗ്ലൂർ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി ബില്ലും ആംബുലൻസ് ചിലവും രാഹുൽ ഗാന്ധിയാണ് വഹിക്കുക. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാലി റാട്ടകൊല്ലി, ഷൈജൽ ,വി.സി മൻസൂർ എന്നിവർ രോഗിയെ ബാംഗ്ളൂരുവിൽ  എത്തിക്കാൻ സഹായിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *