April 19, 2024

സോഷ്യൽ മീഡിയയിൽ താരമായി “സഖാക്കൾ “

0
Fb Img 1565936434493.jpg
മാനന്തവാടി: വയനാട്ടിലെ രണ്ട് "സഖാക്കൾ " ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. സി.പി.എം. പനമരം  ഏരിയാ സെക്രട്ടറി ജസ്റ്റിൻ ബേബിയും 

മുൻ ഏരിയാ സെക്രട്ടറി കെ.ടി. ജയപ്രകാശുമാണ് ഒറ്റ ദിവസം കൊണ്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. 
 മഴക്കാലത്തിൽ  ഇന്ന് കാണുന്നത് പോലെ പ്രളയ പ്രവർത്തനങ്ങൾ നേരിടാൻ പറയത്തക്ക സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലം. പാണ്ടി കടവിൽ വെള്ളം കയറിയാൽ ആദ്യം കയറുന്ന വീടുകളിൽ ഒന്നാണ് കെ.ട ജയപ്രകാശിന്റേത്  . അതൊന്നും വകവെക്കാതെ തന്റെ ചുറ്റുവട്ടത്തുള്ള മുഴുവൻ കുടുംബങ്ങളെയും സാഹസികമായി ക്യാമ്പിൻ എത്തിക്കാനും.എത്തിയവർക്ക് ഭക്ഷണം എത്തിക്കാൻ നാടു തോറും ധനാഡ്യരേയും സുമനസുകളെയും സമീപിച്ച് പണം പിരിച്ച് അരിയും പച്ചക്കറിയും മൊക്കെ മേടിച്ച് പാകം ചെയ്ത് വലിയ അലോസരമൊന്നുമില്ലാതെ ക്യാമ്പുകൾ മുന്നോട്ട് കൊണ്ടു പോകാനും ശ്രമിച്ച ധീരനായ പൊതുപ്രവർത്തകൻ. പ്രളയത്തിനിടയിൽ മരണം സംഭവിച്ചവരെ വെള്ളക്കെട്ടുകളിൽ തോണിയിൽ എത്തിക്കരക്കടുപ്പിക്കുന്ന ധീരൻ . കാഴ്ച്ചയിൽ പരുക്കനെങ്കിലും ഇദേഹത്തിന് സാധാരണ ജനങ്ങളോട് ഉള്ള കൂറ് മനസ്സിലാക്കിയ പാർട്ടി ഇദ്ദേഹത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനർത്ഥിയാക്കി. വലതുപക്ഷത്തിന് സ്വാധീനമുള്ള മണ്ണിൽ വലിയ ഭുരിപക്ഷത്തോടെ ചെങ്കൊടി പാറിച്ചു. അവിടുന്നങ്ങോട്ട് രണ്ട് തവണ കൂടി വിജയിച്ചു. ഏടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായി.പാർട്ടി ഏരിയ സെക്രട്ടറിയായി, ഉയർന്ന പാർലമെന്ററി ഉത്തരവാദിത്വങ്ങളും സംഘടനാ ഉത്തരവാദിത്വങ്ങളും നിർവ്വഹിക്കുമ്പോഴും ദരിദ്ര ജനപക്ഷത്തോട് ഒന്നുചേർന്ന് കളങ്കരഹിതമായി പ്രവർത്തിക്കാൻ ആ പഴയ നെയ്ത്ത് തൊഴിലാളിക്ക് സാധിച്ചു.ഇതിനിടയിൽ നാട്ടുകാർ ചാർത്തി കൊടുത്ത പേരാണ് സഖാവ് കെ.ടി..പക്ഷേ ഇദേഹത്തിന് കേറി കിടക്കാൻ നല്ലൊരു വീടില്ല, സ്ഥലമില്ല. ഈ പ്രയാസം പരിഹരിക്കുന്നതിനെ കുറിച്ച് പാർട്ടി ചർച്ച ചെയ്തപ്പോൾ ആണ് പാർട്ടി ഏരിയ സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായാ  ജസ്റ്റിൻ ബേബി തന്റെ കുടുംബസ്വത്തിന്റെ ഒരു പങ്ക് 'സഖാവ് കെ.ടി '. ക്ക് നൽകാൻ തീരുമാനിച്ചത്. ഇനിയും പല കടമ്പകൾ കടക്കേണ്ടതുണ്ട് വീടെന്ന ഒരു സ്വപ്നം സാക്ഷാത്ക്കരിക്കാൻ. ഇത്തരം നാട്ടുനൻമകൾ ആണ് ഈ നാടിനെ മുന്നോട്ട് നയിക്കുന്നത്. നാം അതിജീവിക്കും. അതി ജീവിക്കുക തന്നെ ചെയ്യും
( കുറിപ്പ്: മനു ജി. കുഴിവേലിൽ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *