April 20, 2024

പശ്ചിമഘട്ടത്തെ രക്ഷിക്കാൻ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം: :പശ്ചിമഘട്ട സംരക്ഷണ സമിതി

0
Img 20190816 Wa0308.jpg
കൽപ്പറ്റ:തമിഴ്നാട്ടിലെ നീലഗിരിയും  കർണാടകയിലെ കൂർഗും  ഉൾപ്പെടുന്ന സുതാര്യമായ ആവാസവ്യവസ്ഥയിൽ നിന്ന് വയനാടിനെ വെട്ടിമുറിച്ച കേരളത്തിന്റെ  ഭാഗമായി മാറിയതോടെ വയനാടിന്റെ  ദുരിതങ്ങളും ആരംഭിച്ചു. 1956 മുതൽ 1980 കളിൽ  വയനാട് ജില്ല രൂപപ്പെടും വരെ സ്വന്തമായി അധികാരകേന്ദ്രം ഇല്ലാതിരുന്ന നീണ്ട കാലഘട്ടങ്ങളിൽ സംസ്ഥാന ഗവൺമെൻറ് നേരിട്ട് നടത്തിയ പ്രകൃതി വിഭവ കൊള്ളയാണ് വയനാടും  മറ്റു പ്രദേശങ്ങളും  നേരിടുന്ന പ്രകൃതി ദുരന്തങ്ങളുടെ അടിസ്ഥാനകാരണം .35000 ഏക്കർ വനത്തിലെ മുളംകാട് മാവൂർ റയോൺസിന് വെട്ടി വിറ്റതും ആയിരക്കണക്കായ വനഭൂമിയിലെ സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റി തേക്ക് നട്ടതും സ്റ്റേറ്റ് ആണ്.വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്നതിന് പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കപ്പെട്ടു.മുന്നൂറിലധികം നിയമവിരുദ്ധ ക്വാറികൾ നടത്തിയതും മറ്റാരുമല്ല.ഈ കാലയളവിൽ ഒരു ദിവസം 500 ലോഡ് മരം വീതം ചുരമിറങ്ങാൻ  കൂട്ടുനിന്നതും  ഗവൺമെന്റുകളാണ് .
1972 ഇക്കോളജിക്കൽ സർവേ ഓഫ് ഇന്ത്യയും മാധവ്  ഗാഡ്ഗിൽ കമ്മിറ്റിയും വ്യക്തമാക്കിയ പരിസ്ഥിതി ലോലപ്രദേശമായ വയനാടിനെയും മറ്റു പ്രദേശങ്ങളെയും നേരിട്ട് നടത്തിയ ചൂഷണത്തിന്റെ തിക്ത ഫലമാണ് വയനാട്ടിലെ ദുരന്തങ്ങൾ .മുണ്ടകൈയിലും , കുറിച്യർമലയിലും,പുത്തുമലയിലും മറ്റ് പല ഭാഗങ്ങളിലും നിരന്തരം ഉണ്ടായിട്ടും ഇപ്പോഴും സ്റ്റേറ്റിനെ ഉത്തരവുകൾ ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി മടിച്ചു നിൽക്കുന്നത് ദുരൂഹമാണ്. ഈ മലനിരകളുടെ അടുത്ത മലഞ്ചെരുവിലാണ്  കവളപ്പാറ.
അട്ടമലയും ,മുണ്ടകൈയും ചൂരൽമലയും ,ഇടുക്കിയും മറ്റു ലോല പ്രദേശങ്ങളും  ഇപ്പോഴും ദുരന്ത സാധ്യതകളുള്ള പ്രദേശമാണ് .ദുരിതം സംഭവിക്കുമ്പോൾ വിദ്യാലയങ്ങൾ കൈവശപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്ന അധികാരികൾ ഗവൺമെൻറ് സ്ഥാപനങ്ങൾ അതിനായി സൗകര്യപ്പെടുത്തുകയും ,അനുമതിക്കായി കാത്തുകിടക്കുന്ന നിയമവിരുദ്ധ കെട്ടിടങ്ങളും  മറ്റു ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും പിടിച്ചെടുക്കാൻ ദുരന്തനിവാരണ അതോറിറ്റി തയ്യാറാകണം .ദുരിതബാധിതർക്ക്  സ്ഥിരം സംവിധാനം ലഭിക്കുംവരെ താമസിക്കാൻ സൗകര്യപ്പെടുത്തണം.
എല്ലാ അർത്ഥത്തിലും തകർന്ന് തരിപ്പണമായ വയനാടിനെ രക്ഷിക്കാൻ സംസ്ഥാന നയങ്ങൾ മതിയാവില്ല. കേന്ദ്രത്തിന്റെ  സഹായവും ഭൂമിശാസ്ത്രപരവും ആവാസവ്യവസ്ഥ മാനദണ്ഡങ്ങളും കണക്കിലെടുത്തുകൊണ്ട് , വയനാട്ടിൽ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വരുംദിവസങ്ങളിൽ നടത്തുന്ന സമര പരിപാടികളുടെ വിജയത്തിനായി 21 അംഗ സ്വാഗത കമ്മിറ്റി രൂപികരിച്ചു .അഡ്വ:ചാത്തുക്കുട്ടി ചെയർമാൻ,വർഗീസ് വട്ടക്കോട്ടിൽ കൺവീനർ   
ബഷീർ ,ആനന്ദ് ജോൺ ,പി എം ജോർജ് ,സുരേഷ് ,ഷിബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *