രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണവുമായി കടച്ചിക്കുന്ന് കൂട്ടായ്മ
പുത്തുമല ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഉച്ചഭക്ഷണവുമായി കടച്ചിക്കുന്ന് കൂട്ടായ്മ. ഒരാഴ്ചയായി തിരച്ചില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലും വിവിധ സന്നദ്ധ സംഘടനകളിലും ഉള്‍പ്പെട്ട അറുന്നൂറോളം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് 25 കിലോമീറ്റര്‍ ദൂരെ നിന്ന് ഭക്ഷണം പാകം ചെയ്ത് എത്തിക്കുകയാണിവര്‍. സ്ത്രീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. മൂന്ന് വാഹനങ്ങളിലായാണ് ഭക്ഷണം പുത്തുമലയില്‍ എത്തിക്കുന്നത്. കടച്ചിക്കുന്നിലെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേയുള്ള അറുന്നൂറോളം വീട്ടുകാരുടെ കൂട്ടായ്മയാണ് ഈ സത്‌സേവനം നടത്തുന്നത്.





Leave a Reply