March 28, 2024

ഇ.ടി മുഹമ്മദ് ബഷീര്‍ പുത്തുമല സന്ദര്‍ശിച്ചു

0
Wge3 16 8 Photo.jpg
പുത്തുമല:  വന്‍ ഉരുള്‍പൊട്ടലില്‍ പത്ത് പേര്‍ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെത്തി. വന്‍ ദുരന്തത്തില്‍ ഒരു നാടൊന്നാകെ ഒലിച്ച്പോയ പ്രദേശത്ത് ഇനിയും കാണാതായവര്‍ക്കുള്ള തിരിച്ചില്‍ തുടരുകയാണ്. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വൈത്തിരി തഹസില്‍ദാര്‍ ഹാരിസ് എന്നിവര്‍ എം.പിയോട് തിരച്ചിലിന്‍റെ വിവരങ്ങള്‍ വിശദീകരിച്ചു. കേരള പൊലീസിന്‍റെ സ്നിഫര്‍ ഡോഗുകളും ഹിറ്റാച്ചികളും ജെ.സി ബികളും ഉപയോഗിച്ച് ഒമ്പതാം ദിവസവും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. മണ്ണും ചെളിയും നിറഞ്ഞ പ്രദേശത്ത് അതീവദുഷ്കരമായ തിരച്ചിലില്‍ ദൗത്യസംഘങ്ങളും ഉദ്യോഗസ്ഥരും നടത്തുന്ന സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഒമ്പത് ദിവസവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്ന സബ്കലക്ടറെ അദ്ദേഹം അഭിനന്ദിച്ചു. എം.പിക്കൊപ്പം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.സി മായിന്‍ ഹാജി, സെക്രട്ടറി കെ.എസ് ഹംസ, മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, എം.മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. ഇസ്മായില്‍, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സലിം മേമന, സലാം നീലിക്കണ്ടി, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ നജീബ് കാരാടന്‍, പി.കെ അഷറഫ്, റജീഷലി, സി. ഹാരിസ്, സി ശിഹാബ് തുടങ്ങിയവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *