August 19, 2026

ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാജ്യത്തിന്‍റെ 73-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടി വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഡി.സി.സിയില്‍ നടത്തി. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയും, മതനിരപേക്ഷതയും കടുത്ത ഭീഷണി നേരിടുന്ന വര്‍ത്തമാനകാലത്ത് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും രാജ്യസ്നേഹികളായ മുഴുവന്‍ ജനങ്ങളേയും ഒരുമിപ്പിച്ച് നിര്‍ത്തി പോരാടുവാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിജ്ഞാബദ്ധരാണെന്ന് ഡി.സി.സിയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. രാഹുൽ ഗാന്ധി എം.പി.വയനാടിന് നൽകിയ ദുരിതാശ്വാസ കിറ്റിന്റെ വിതരണ ഉദ്ഘാടനവും എം.എൽ.എ. നിർവ്വഹിച്ചു.
പ്രകൃതിക്ഷോഭത്തില്‍ ദുരിതബാധിരായ ആളുകള്‍ക്ക് സഹായമെത്തിക്കുന്നതിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സജീവമായി തുടര്‍ന്നും പ്രവര്‍ത്തകനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി റോസക്കുട്ടി ടീച്ചര്‍, പി.പി ആലി, കെ.വി പോക്കര്‍ഹാജി, എം.എ ജോസഫ്, ബിനു തോമസ്, പി.കെ അബ്ദുറഹിമാന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, ആര്‍.പി ശിവദാസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, ഉഷ തമ്പി, അഡ്വ.ടി.ജെ ഐസക്ക്, സി. അബ്ദുള്‍ അഷ്റഫ്, എന്‍. വേണുഗോപാല്‍, അഡ്വ. ജോഷി സിറിയക്ക്, അനില്‍ എസ.് നായര്‍, പി. കബീര്‍, സുജയ വേണുഗോപാല്‍, സാലി റാട്ടക്കൊല്ലി, പി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *