August 12, 2026

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഗൃഹനാഥൻ മരിച്ചു: ഭാര്യക്കും മകനും പരിക്ക്.

0
IMG-20190818-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു.

ബത്തേരി അരിവയൽ പൊടിപ്പാറ തോമസ് ബാബു (62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ(55), മകൻ സാജൻ(25) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച  പുലർച്ചെ നാലരയോടെ ഇവർ സഞ്ചരിച്ച കാർ നിലമ്പൂർ മമ്പാടിനു സമീപം വെച്ച് മരത്തിലിടിച്ചാണ് അപകടം. മൂവരെയും നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് ബാബു മരണപ്പെടുകയായിരുന്നു. നിലമ്പൂർ ഉപ്പടയിലുള്ള സാറാമ്മയുടെ സഹോദരന്റെ മരണവാർത്തയറിഞ്ഞ് അങ്ങോട്ടുള്ള യാത്രാമദ്ധ്യേയാണ് അപകടം. സനീഷ് ആണ് മരണപ്പെട്ട തോമസ് ബാബുവിന്റെ മറ്റൊരു മകൻ. അഞ്ജു മരുമകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *