May 5, 2024

വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ

0
മാനന്തവാടി:
സ്കൂൾ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രതിയായ അധ്യാപകന് ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയ നടപടി പുന:പരിശോധിക്കാനുള്ള നടപടിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ  അടിയന്തിരമായി മേൽക്കോടതിയെ സമീപിക്കണം. ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരാൾക്ക് എളുപ്പത്തിൽ  ജാമ്യം ലഭിക്കുന്നത്  സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇത്തരം വിഷയങ്ങൾ ലളിതവത്ക്കരിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുകയും, അർഹമായ നീതി നഷ്ടമാവുകയും ചെയ്യും. സ്കൂൾ വിദ്യാർത്ഥിനിക്ക് സംരക്ഷണം നൽകേണ്ട അധ്യാപകൻ തന്നെ കുട്ടിയെ ചൂഷണം ചെയ്തത് കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഗുരുതരമായ കുറ്റത്തിന് അറസ്റ്റിലായ പ്രതിക്ക് എളുപ്പം ജാമ്യം ലഭിക്കാനിടയായ സാഹചര്യം പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ട്.  കുറ്റക്കാരനായ അധ്യാപകന്റെ പൂർവ്വകാല ചരിത്രവും പോലീസ് കൃത്യമായി അന്വേഷിക്കണം. പ്രസ്തുത അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാരായാലും ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും  നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാൻസിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. റഫീഖ്, എം.വി.വിജേഷ്, ജിതിൻ കെ.ആർ, എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *