August 13, 2026

പുത്തുമലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

0
IMG-20190818-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തുമലയിൽ ഒരാളുടെ മൃതദേഹം കൂടി കിട്ടി.

കൽപ്പറ്റ:  മേപ്പാടി  പുത്തുമലയിൽ ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ  ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരിൽ ഒരാളുടെ മൃതദേഹം  കണ്ടെത്തി. വിനോദ സഞ്ചാര കേന്ദ്രമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത്   ഏലവയലിന് സമീപം വച്ചാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമല സ്വദേശി അണ്ണയ്യൻ (57)ന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ പിന്നീട് തിരിച്ചറിഞ്ഞു. ഉരുൾപൊട്ടൽ നടന്ന സ്ഥലത്തു നിന്നും ഏകദേശം രണ്ടരകിലോമീറ്റർ അകലെയാണ് പാറ ക്കെട്ടുകൾക്കിടയിൽ മൃതദേഹം കിടന്നിരുന്നത്. ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. ഇനി ആറു പേരെയാണ് കണ്ടെത്താൻ ഉള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *