April 25, 2024

ഗതാഗത നിരോധനം: സുപ്രീംകോടതിയെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാനും സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം

0
2.jpg
ദേശീയ പാതയിലെ ഗതാഗത നിരോധനം: സുപ്രീംകോടതിയെ സമീപിക്കും.
ബത്തേരി:
ദേശീയപാതയിലെ സമ്പൂര്‍ണ്ണ ഗതാഗതനിരോധനം എന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും സുപ്രീംകോടതിയെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാനും സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം.
നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും സംയുക്ത യോഗമാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയത്.  രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ്സില്‍ സുപ്രീംകോടതി ബദല്‍പാത ദേശീയപാതയാക്കി വികസിപ്പിച്ച് നിലവിലെ ദേശീയപാത അടച്ചിടുന്നത് സംബന്ധിച്ച് നാലാഴ്ചക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഈ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ നിലവിലെ ദേശീയപാത 140 കി.മി ദൂരത്തില്‍ ഇല്ലാതാവും.  ഈ പ്രദേശങ്ങളിലെ സാമ്പത്തിക വാണിജ്യപ്രവര്‍ത്തനങ്ങളേയും ജനങ്ങളുടെ ദൈനം ദിന ജീവിതത്തെത്തന്നെയും ഇത് ഗൗരവമായി ബാധിക്കും.  മാത്രവുമല്ല ബദല്‍പാത 2 സംസ്ഥാനങ്ങളിലായി 25 കി.മി യിലധികം വന്യജീവിതത്തിലൂടെയാണ് കടന്നു പോകുന്നതും.  സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മൈസൂരിലേക്ക് 77 കി.മി ആണ് അധികം സഞ്ചരിക്കേണ്ടിവരിക.  കോഴിക്കോട് നിന്ന് 40 കി.മി അധികവും ബദല്‍പാത വഴി ദൂരം കൂടും.  കുടകിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയുമാണ് ബദല്‍പാത കടന്നുപോകേണ്ടത്.  ഫലത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാല്‍ പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതമാണ് ഉണ്ടാവുക.  ബദല്‍പാത പ്രായോഗികമല്ലെന്നും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയുമായും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയും റോഡ് ഗതാഗതവും ഹൈവേയും വകുപ്പ് മന്ത്രിയുമായും സര്‍വ്വകക്ഷി സംഘം ചര്‍ച്ച നടത്തും.  വയനാട് എം.പി രാഹുല്‍ഗാന്ധിയും പ്രശ്നത്തില്‍ സജീവമായി ഇടപെടുമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.   വയനാട്ടിലെ 3 എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ആഗസ്ത് 21 ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിനും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.  അടിയന്തിര ഇടപെടലുകള്‍ക്കായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും ജില്ലാതലനേതാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു.  
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജി, പി.സി.മോഹനന്‍ മാസ്റ്റര്‍, വി.വി.ബേബി, ടി.മുഹമ്മദ്, എം.ഭാസ്കരന്‍, പി.എം.ജോയി, കെ.കെ.വാസുദേവന്‍, കെ.കുഞ്ഞിക്കണ്ണന്‍, പി.എം.അരവിന്ദന്‍, അഡ്വ:ടി.എം.റഷീദ്, അഡ്വ:പി.വേണുഗോപാല്‍, വിനയകുമാര്‍ അഴിപ്പുറത്ത,് എന്‍.എം.വിജയന്‍, വി.മോഹനന്‍, കെ.വി.മോഹനന്‍, എം.എ.അസൈനാര്‍, പി.വൈ.മത്തായി, തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *