April 20, 2024

മൂന്ന് പതിറ്റാണ്ടിലേറെ പിതാവിനെ അന്വേഷിച്ച മക്കളും മാതാവും ഒടുവിൽ കണ്ടത്തിയത് ശവപ്പെട്ടിയിൽ

0
George.jpg
കൽപ്പറ്റ:: മൂന്ന് പതിറ്റാണ്ടിന്  മുമ്പ്  കാണാതായ ഗൃഹനാഥനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയതു ശവപ്പെട്ടിയിൽ . ബത്തേരി മൂന്നാനക്കുഴി സ്വദേശിയായിരുന്ന പളളത്തുകുടി ജോര്‍ജിന്റെ(65) ഭാര്യ ലീലാമ്മയ്ക്കും മക്കള്‍ റെജി, ഡൈജു എന്നിവര്‍ക്കുമാണ് വിചിത്രയോഗം. മരിച്ചുവെന്നു കരുതി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എല്ലാ വര്‍ഷവും മരണാനന്തര ക്രിയ നടത്തിവരുന്നതിനിടെയാണ് നടവയല്‍ ഓസാനാം ഭവനില്‍ കഴിഞ്ഞ ദിവസം മരിച്ചത് ജോര്‍ജാണെന്നു ലീലാമ്മയും മക്കളും അറിഞ്ഞത്. ഓസാനം ഭവനിലെ രജിസ്റ്ററില്‍ ജോര്‍ജിന്േ!റതായി ഉണ്ടായിരുന്ന വിവരങ്ങള്‍വച്ച് സെക്രട്ടറി വിന്‍സന്റ് ജോണും ബത്തേരി സ്വദേശി ഫ്രാന്‍സീസ് പുലിക്കോട്ടിലും നടത്തിയ അന്വേഷണമാണ്  ലീലാമ്മയെയും മക്കളെയും മരണവിവരം അറിയിക്കുന്നതിനു സഹായകമായത്. അവസാനമായാണെങ്കിലും ജോര്‍ജിനെ ഒരുനോക്കു കാണാനായതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. 
അഞ്ചു മാസം മുന്പാണ് ജോര്‍ജ് ഓസാനാം ഭവന്‍(വൃദ്ധസദനം) അന്തേവാസിയാകുന്നത്. ആസ്ത്മ മൂര്‍ച്ഛിച്ചു കുടകില്‍നിന്നു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജോര്‍ജിനെ സംരക്ഷിക്കാന്‍ ആരുമില്ലെന്നു കണ്ടു ഡിഎംഒ ആവശ്യപ്പെട്ടതനുസരിച്ചാണ് ഓസാനാം ഭവനിലേക്കു കൊണ്ടുവന്നത്. ബത്തേരി കുപ്പാടിയിലെ വീട്ടില്‍നിന്നു എട്ടാം വയസില്‍  പുറപ്പെട്ടുപോയതാണെന്നും  അവിവാഹിതനാണെന്നുമാണ് ജോര്‍ജ് ഓസാനാം ഭവന്‍ നടത്തിപ്പുകാരെ അറിയിച്ചിരുന്നത്. ബത്തേരി മൂന്നാം മൈലില്‍നിന്നു  33 വര്‍ഷം മുമ്പ്  ജോര്‍ജ് പോയെങ്കിലും ബന്ധുക്കളില്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നതാണ് 
കുടുംബത്തെ കണ്ടെത്തുന്നതിനു ഉതകിയത്. 
1986ല്‍ ഭാര്യ ലീലാമ്മ സൗദിയില്‍ ജോലിക്കുപോയതിനു പിന്നാലെയാണ് ജോര്‍ജ് വീടുവിട്ടത്. ലീലാമ്മ വിദേശത്തുപോകുന്‌പോള്‍ റെജിക്കു പതിനൊന്നും ഡൈജുവിനു ഒന്പതും വയസായിരുന്നു. ഭാര്യ വിദേശത്തു പോയി ആറു മാസം  തികയുംമുന്‌പേ  ജോര്‍ജ് കുപ്പാടിയിലെ   അരയേക്കര്‍ സ്ഥലവും വീടും വിറ്റ് 
കൊട്ടിയൂര്‍  അമ്പായത്തോടിലേക്ക്  മാറി. കുറച്ചുകാലം കഴിഞ്ഞു മക്കളെ ഉപേക്ഷിച്ചു ജോര്‍ജ് അമ്പായത്തോട്  വിട്ടു. ഒരു വര്‍ഷം കഴിഞ്ഞു തിരിച്ചെത്തിയ ജോര്‍ജ് ഉണ്ടായിരുന്ന  പത്തു സെന്റ് സ്ഥലവും വീടും വിറ്റു. പിന്നീട് മക്കളെ  ബത്തേരി മലവയലിലെ  

ലീലാമ്മയുടെ
  പിതൃഗൃഹത്തിലാക്കി എങ്ങോ പോകുകയായിരുന്നു. സൗദിയില്‍നിന്നു ലീലാമ്മ തിരിച്ചെത്തിയാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.
ലീലാമ്മയും മക്കളും ജോര്‍ജിനെ പലേടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജോര്‍ജ് മരിച്ചുവെന്ന വിശ്വാസത്തിലാണ് മരണാന്തരക്രിയകള്‍ ചെയ്യാന്‍ തുടങ്ങിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *