അഡ്വ.വി.പി. ചാത്തുകുട്ടി മെമ്മോറിയൽ ട്രസ്റ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
മാനന്തവാടി:
സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു.. അഡ്വ.വി.പി. ചാത്തുകുട്ടി മെമ്മോറിയൽ ട്രസ്റ്റ് ആണ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നത്.തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കുന്ന ജില്ലയിലെ നിർദ്ധന വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകൾ ഒക്ടോബർ 31 നകം നൽകണമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 19 വർഷമായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി വരുന്നു.ഇതിനകം 36 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി വരുന്നു. ജില്ലയിൽ ജനിച്ച് വളർന്ന കുറഞ്ഞത് മൂന്ന് വർഷം വയനാട്ടിൽ പഠിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽന്നവരും മറ്റ് സാമ്പത്തിക സഹായം ലഭിക്കാത്തവരുമായ തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകർ ഒക്ടോബർ 31 നകം മാനന്തവാടി ജ്യോതി ആശുപത്രി, ലോയൽ സ്റ്റുഡിയോ, ഡോ.പി.നാരായണൻ നായർ, എന്നിവിടങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾക്ക്.04935-240209, 9446380872, 9447040 201 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ ഡോ.പി.നാരായണൻ നായർ, ,ഡോ.കെ.വിജയകൃഷ്ണൻ, പി.എം.സുധീപ്, പി.എൻ.ജ്യോതിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply