May 4, 2024

മാനന്തവാടി ക്ഷീര സംഘം 30 ലക്ഷം രൂപയുടെ ബോണസ് നൽകാൻ പുതിയ ഭരണ സമിതിയുടെ തീരുമാനം..

0
Img 20190822 Wa0202.jpg
മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് വോട്ടർമാർക്ക് നന്ദിയർപ്പിച്ച് ഭരണസമിതി. ക്ഷീരകർഷകർക്ക് ബോണസ് പ്രഖ്യാപിച്ച് ആദ്യ ഭരണ സമിതി യോഗം. 30 ലക്ഷം രൂപയുടെ ബോണസ് ആണ് ഓണത്തോടനുബന്ധിച്ച് നൽകുന്നതെന്ന് സംഘം ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 25 വർഷമായി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീര കർഷക ജനാധിപത്യ മുന്നണിയാണ് സംഘത്തിന്റെ ഭരണം കൈയാളുന്നത്. ക്ഷീരകർഷകരുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് വീണ്ടും ഈ ഭരണ സമിതിയെ തന്നെ തുടർഭരണം ഏൽപ്പിച്ചതെന്നും അതുകൊണ്ട് തന്നെ തുടർന്നും ക്ഷീരകർഷകരോടൊപ്പം ഭരണ സമിതി ഉണ്ടാകും. ഓണത്തോടനുബന്ധിച്ച് പാൽ ഉൽപ്പാദകർക്ക് കഴിഞ്ഞ ഏപ്രിൽ 1 മെയ്, ജൂൺ, ജൂലൈ ,ഓഗസ്റ്റ് മാസത്തിൽ അളന്ന പാലിന് ലിറ്ററിന് ഒരു രൂപ നിരക്കിൽ ബോണസ് നൽകാൻ പ്രഥമ ഭരണ സമിതി യോഗം തീരുമാനിച്ചു. പ്രളയത്തെ തുടർന്ന് ക്ഷീര കർഷകർകുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് തീറ്റപ്പുൽ ഉൾപ്പെടെയുള്ളവ ക്ഷീര കർഷകർ കർഷകർക്ക് ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പി.ടി.ബിജു പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.ടി.ബിജു, സെക്രട്ടറി മജ്ജുഷ എം.എസ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *