April 25, 2026

യേശുദാസിന്റെ മരണത്തിലൂടെ നഷ്ടമായത് തൊഴിലാളികളുടെ പ്രിയ നേതാവിനെ : പി.കെ. ജയലക്ഷ്മി

0
IMG_20190822_200152.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: വടക്കേ വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന തലപ്പുഴയിലെ ഡി. യേശുദാസിന്റെ മരണത്തിൽ മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി കെ ജയലക്ഷ്മി അനുശോചിച്ചു. ഡി. യേശു ദാസിന്റെ  വിയോഗം തൊഴിലാളി സമൂഹത്തിന്   കനത്ത നഷ്ടമാണന്ന് അനുശോചന സന്ദേശത്തിൽ അവർ പറഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരോടൊപ്പം നിന്ന്  അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുകയും പോരാടുകയും ചെയ്തു.കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സാധുജന  സേവനത്തിന്റെ മഹത്തായ മാതൃക പുതിയ തലമുറക്ക് കൈമാറിയാണ്  അദ്ദേഹം യാത്രയായത്.   വയനാട്ടിലെ തൊഴിലാളി സമൂഹം എന്നും അദ്ദേഹത്തെ സ്മരിക്കുമെന്നും ജയലക്ഷ്മി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *