April 26, 2026

വയനാട് ചുരത്തിൽ ഇടക്കിടെ ഗതാഗത തടസ്സം നേരിടുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
       വയനാട് ചുരത്തിൽ  ഇടക്കിടെ  ഗതാഗത തടസ്സം നേരിടുന്നു
        ചുരത്തിലെ അഞ്ചാം വളവിനും ആറാം  വളവിനും ഇടയിലായി വീതികുറഞ്ഞ ഭാഗത്ത്‌  ഇന്നലെ രാത്രി 9 മണിക്ക്   മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്ആർ.ടി.സി. ബസ്സ്‌ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ,  ബസ്സിന്റെ ഒരു ഭാഗം ഓവുചാലിലേക്ക് ഇറങ്ങിപ്പോയി. ഇതിലെ വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോയിരുന്നത് . വെള്ളിയാഴ്ച 
                       പുലർച്ചെ 4 മണിയോട് കൂടി എട്ടാം  വളവിനും ആറാം  വളവിനും ഇടയിലായി രണ്ട്  ലോറികൾ കൂടി ഇതുപോലെ ഓവുചാലിലേക്ക് ഒരു ഭാഗം ഇറങ്ങിപോയിട്ടുണ്ട്. ഈ മൂന്ന്  വാഹനങ്ങൾ കുടുങ്ങിയ സ്ഥലങ്ങളിലും റോഡിനു വീതി കുറവായതിനാൽ വാഹനങ്ങൾ വൺവേ ആയിട്ടുമാത്രമേ കടന്നു പോകുകയുള്ളു. ചുരത്തിലെ വാഹനബാഹുല്യം കൂടുമ്പോൾ ഗതാഗത തടസവും നേരിടുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും അടിവാരത്തെ ക്രൈയിൻ സെർവീസിന്റെ സഹായത്തോടെ വാഹനങ്ങൾ അപകട സ്ഥലത്തു നിന്ന് മാറ്റി.. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *