October 20, 2026

പുത്തുമല:തിരച്ചിൽ ഇനി തിങ്കളാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി
പുത്തുമല ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തിരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. അഞ്ചു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിൽ ശ്രമങ്ങൾ ഫലം ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എൻ ഡി.ആർ എഫ് , ഫയർ ആന്റ് റെസ്ക്യൂ , പൊലീസ്, സന്നദ്ധ സേവകർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ്  തിരച്ചിൽ നടത്തിവന്നത്. 
യോഗത്തിൽ പങ്കെടുത്ത, കാണാതായ 4 പേരുടെ ബന്ധുക്കൾ തിരച്ചിൽ ഇനിയും തുടരേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. ഒരിടത്തു കൂടി തിരച്ചിൽ നടത്തണമെന്ന് ദൂരന്തത്തിൽ പെട്ട ഹംസയുടെ മകൻ പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് തിരച്ചിൽ നടത്തും. അടുത്ത ദിവസം  ഇവരുടെ ബന്ധത്തിൽ പെട്ട വിവാഹം ഉള്ളതിനാലാണ് തിരച്ചിൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. സഹദ് എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *