May 5, 2024

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – ഡി.എം വിംസിൽ ഇനി സൗജന്യ കാർഡിയോളജി സേവനങ്ങളും

0
 മേപ്പാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ ആയുഷ്മാൻ ഭാരത് കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഇന്റെർവെൻഷനൽ കാർഡിയോളജി വിഭാഗത്തിലെ
സേവനങ്ങൾ മേപ്പാടി ഡി.എം വിംസ് മെഡിക്കൽ കോളേജിൽ ആഗസ്റ്റ് 24 മുതൽ ലഭ്യാമായിരിക്കും.
– ഹൃദയ ധമനികളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തടസ്സങ്ങൾ നീക്കി അവിടെ സെന്റ് സ്ഥാപിക്കുന്ന
— ആഞ്ചിയോപ്ലാസ്റ്റി അടക്കമുള്ള സൗജന്യ സേവനങ്ങൾ വ്യക്തികത ഇൻഷുറൻസ് കാർഡുള്ളവർക്ക്
ലഭ്യമായിരിക്കും. കൂടാതെ 2019 ഏപ്രിൽ മുതൽ ജനറൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ജനറൽ
മെഡിസിൻ, ജനറൽ സർജറി, സ്ത്രീരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി, ശ്വാസകോശരോഗ
– വിഭാഗം, ശിശു രോഗവിഭാഗം, മാനസികാരോഗ്യ വിഭാഗം, ത്വക്ക് രോഗവിഭാഗം, നേത്ര രോഗവിഭാഗം,
തുടങ്ങിയവയിൽ ഈ പദ്ധതിക് കീഴിൽ കിടത്തിച്ചികിത്സ സൗജന്യമായി ആശുപത്രിയിൽ നൽകി
വരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *