March 29, 2024

പുത്തുമലക്കാര്‍ക്ക് സാന്ത്വനവുമായി ജിഫ്‌രി തങ്ങളെത്തി.

0
Puthumala.jpg
'
പ്രകൃതി ചൂഷണമാണ് ഇത്തരം ദുരന്തകള്‍ വിളിച്ച് വരുത്തുന്നത്: സയ്യിദ് ജിഫ്‌രി തങ്ങള്‍
മേപ്പാടി: പ്രകൃതി ദുരിതം വിതച്ച പുത്തുമലക്കാര്‍ക്ക് സാന്ത്വനവുമായി സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെത്തി. ഇന്നലെ ജുമുഅ നമസ്‌കാരത്തിന് കല്‍പ്പറ്റയിലെത്തിയ തങ്ങള്‍ സമസ്ത ജില്ലാ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പുത്തുമല ദുരന്ത ഭൂമിയിലേക്കെത്തിയത്. സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി, സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റുമായ എ.വി അബൂബക്കര്‍ ഖാസിമി, സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി അടക്കമുള്ള നേതാക്കളും തങ്ങളോടൊപ്പമുണ്ടായിരുന്നു. പുത്തുമലയില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയും കാണാതായ ആളുകളെ പെട്ടെന്ന് കണ്ടെത്താനുള്ള വഴികള്‍ തെളിയുന്നതിന് വേണ്ടിയും സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും അദ്ധേഹം പ്രാര്‍ഥന നടത്തി. തുടര്‍ന്ന് മേപ്പാടി ടൗണ്‍ പള്ളിയില്‍ നടന്ന പ്രാര്‍ഥനാ മജ്‌ലിസിലും തങ്ങള്‍ പങ്കെടുത്തു. കേരളത്തിന്റെ പലഭാഗങ്ങളിലും ചെറുതും വലുതുമായ പല അപകടങ്ങളാണ് ഈ കാലവര്‍ഷത്തില്‍ ഉണ്ടായതെന്നും ഇതില്‍ ക്ഷമിച്ച് രക്ഷിതാവിന്റെ കടാക്ഷത്തിനായി നമ്മള്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നമ്മള്‍ നടത്തിയ കൈകടത്തലിന്റെ അനന്തര ഫലങ്ങളാണ് പ്രളയമായും മറ്റും നമ്മെ തിരിച്ചടിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം ദുരന്തങ്ങളില്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കുന്നവരും പെട്ടുപോകുകയാണ്. പ്രകൃതി വിഭവങ്ങള്‍ മിതമായി ഉപയോഗിക്കപ്പെടേണ്ടത്. മലകളും പാറകളും വൃക്ഷങ്ങളുമെല്ലാം ഭൂമിയുടെ കവചങ്ങളായി സൃഷ്ടിക്കപ്പെട്ടതാണ്. അത് മനുഷ്യന്റെയും മൃഗങ്ങളുടെയുമെല്ലാം സംരക്ഷണത്തിനും ഉതകുന്നതാണ്. എന്നാല്‍ ഇന്ന് നടക്കുന്ന ഭയാനകമായ പ്രകൃതി ചൂഷണങ്ങള്‍ ഭൂമിയുടെ നിലനില്‍പിന് തന്നെ ഭീഷണിയായി മാറി. വനകിട ക്വാറികളും മറ്റും ഭൂമിയെ തുരന്നെടുക്കുകയാണ്. മണല്‍ വാരുന്നതും ഇത്തരത്തിലാണ് നടക്കുന്നത്. മണല്‍ വാരിയാലെ പുഴകള്‍ നിലനില്‍ക്കൂ. എന്നാല്‍ പുഴകളുടെ സവാഭാവിക നീരൊഴുക്കിനെ പോലും ഇല്ലാതാക്കിയുള്ള മണലെടുപ്പ് ദുരന്തങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ്. പല പുഴകളും അകാലത്തില്‍ പൊഴിഞ്ഞത് മനുഷ്യന്റെ ഇത്തരത്തിലുള്ള ആര്‍ത്തി മൂലമാണ്. ഇതില്‍ നിന്നും നാം പിന്തിരിഞ്ഞ് നടക്കേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നാം രക്ഷിതാവ് സംവിധാനിച്ച ഭൂമിയുടെ ആനുകൂല്ല്യങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. എന്നാല്‍ ഇന്ന് ഭരണാധികാരികളടക്കം പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കൊപ്പമാണ്. പാവപ്പെട്ടവന്‍ ഒരു വീട് നിര്‍മിക്കാനായി മണലെടുത്താല്‍ അധികാരികള്‍ ഓടിയെത്തുമെങ്കിലും പണക്കാരന്‍ മണലെടുത്ത് പുഴകളെ കുഴിച്ച് കൊന്നാലും അവര്‍ അറിഞ്ഞതായി നടിക്കില്ല. ഇതില്‍ നിന്ന് മാറ്റം വരേണ്ടതുണ്ട്. അങ്ങിനെ സംഭവിച്ചാലെ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ നമുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. മേപ്പാടി പള്ളിയില്‍ നടന്ന പ്രാര്‍ഥാന സംഗമത്തില്‍ പുത്തുമല ദുരന്തത്തില്‍ കാണാതായ മുത്രത്തൊടി ഹംസയുടെ മകളുടെ മകളുടെ വിവാഹത്തിനായി വിവിധ ആളുകള്‍ നല്‍കിയ സ്വര്‍ണവും പണവും തങ്ങള്‍ ഏറ്റുവാങ്ങി മഹല്ല് ഭാരവാഹികളെ ഏല്‍പ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *