July 16, 2026

കൽപ്പറ്റ ചുണ്ടേലിന് സമീപം വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

ചുണ്ടേലിന് സമീപം വാഹനാപകടത്തിൽ  ഒരാള്‍ മരിച്ചു. മൂന്ന്  പേര്‍ക്ക് പരിക്കേറ്റു.. പുല്‍പ്പള്ളി സ്വദേശി മട്ടേകാലില്‍ സെബാസ്റ്റ്യന്‍ (60) ആണ് മരിച്ചത്. കോഴിക്കോട് നിന്നും വരികയായിരുന്ന ടിപ്പര്‍ ലോറിയും പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ (55), സുധീഷ് (36), നിഖില്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *