August 13, 2026

സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണം: കാത്തലിക് ലെമെൻസ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യുക 
കാത്തലിക് ലെമെൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക് 
28നു മാനന്തവാടിയിൽ ഐക്യദാർഢ്യ സദസ്സും റാലിയും 
എഫ് സി സി സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കാൻ നോട്ടീസ് നൽകിയ സുപ്പീരിയർ ജനറലിന്റെ നോട്ടീസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയായ കാത്തലിക് ലെമെൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ മാസം 28ന് മാനന്തവാടിയിൽ ഐക്യദാർഢ്യ സദസ്സും റാലിയും നടത്തും. 
രാവിലെ 10 മണിക്ക് സെന്റ് മേരീസ് പ്രൊവിൻഷ്യൽ ഹൗസിനു മുന്നിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. സിസ്റ്റർ ലൂസിക്കെതിരെ മാധ്യമപ്രവർത്തകരെയും ചേർത്ത് സമൂഹമാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിച്ച വൈദികനെതിരെ നടപടി സ്വീകരിക്കണം. വിഷയത്തിൽ മാനന്തവാടി രൂപത ബിഷപ്പ് മറുപടി പറയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ പുനരന്വേഷണം നടത്തണം. കന്യാമഠങ്ങളുടെ സംരക്ഷണത്തിന് സർക്കാർ നിയമം കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *