April 25, 2026

കൊയിലേരിയിലെ അപകടവസ്ഥായിലായ ചെറിയപാലം പൊളിച്ചുനീക്കണം

0
1.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൊയിലേരി-കമ്മനയെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അതിനോട് ചേര്‍ന്നുളള അപകടവസ്ഥയിലായ ചെറിയപാലം അധികൃതര്‍ ഇതുവരെയായിട്ടും പൊളിച്ചുനീക്കിയിട്ടില്ല. കാലവര്‍ഷ പ്രളയത്തില്‍ പുഴയുടെ ഒഴുക്കിന് ഈ പാലം വളരെയേറെ തടസ്സമായതുമൂലം പുഴ കരകവിഞ്ഞൊഴുകി വളരെയേറെ നാശനഷ്ടങ്ങളാണ് കൊയിലേരിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇപ്പോള്‍ ഈ ചെറിയപാലം. കാല്‍നടയാത്രക്കാരും, പുഴ ആസ്വദിക്കുന്നവരും ഈ പാലത്തില്‍ കയറുന്നതും പതിവാണ്. കൈവരികള്‍ തകര്‍ന്നിരിക്കുന്ന ഈ പാലം വളരെഏറെ അപകടത്തിന് സാധ്യതയുണ്ട്. ആയതിനാല്‍ ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം ഈ പാലം പൊളിച്ചുനീക്കുന്നതിനുളള നടപടി ഉണ്ടാവണമെന്ന് കൊയിലേരി ഉദയ വായനശാല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും, ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. കമ്മന മോഹനന്‍, അലക്‌സ് കല്‍പ്പകവാടി, അശോകന്‍ കൊയിലേരി, ഷാജിതോമസ്, ബിജു മഠത്തുംപടി, ലാജി ജോണ്‍, കുഞ്ഞികൃഷ്ണന്‍, ഷിബുതോമസ്, സജി ടി.ടി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *