May 19, 2024

ദുരന്ത ബാധിതരെ എല്ലാം മറന്ന് സഹായിക്കണം -കാന്തപുരം

0
കൽപ്പറ്റ: വയനാട്ടിലെ പുത്തുമലയിലും, നിലമ്പൂരിലെ കവളപ്പാറയിലും, മറ്റു ചിലയിടങ്ങളിലും നാം നേരിട്ട പ്രകൃതി ദുരന്തങ്ങൾ വളരെ വലുതാണെങ്കിലും ക്ഷമയോടും, പരസ്പര സഹായത്തോടും അതിനെ അതിജീവിച്ചേ മതിയാകൂ എന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസലിയാർ പറഞ്ഞു.
പുത്തുമലയിൽ ദുരന്തഭൂമി സന്ദർശിച്ചതിനു ശേഷം മേപ്പാടിയിൽ നടന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഈ പരീക്ഷണങ്ങളിൽ അടിപതറാതെ ആത്മവിശ്വാസത്തോടെ മുന്നേറണം .നഷ്ടപ്പെട്ട ചിലതൊന്നും തിരിച്ച് പിടിക്കാൻ കഴിയില്ലെങ്കിലും നമുക്ക് എല്ലാ പ്രതിസന്ധികളും അതിജയിക്കാൻ കഴിയും.ഇവിടെ ജാതി മത വ്യത്യാസങ്ങളില്ലാതെ മനഷ്യന്റെപച്ചയായ വേദനകളിൽ അവർക്കൊപ്പം നിൽക്കണം.കഴിഞ്ഞ കാലങ്ങളിൽ നമ്മളവരെ ചേർത്ത് പിടിച്ചിട്ടുണ്ട് കാന്തപുരം പറഞ്ഞു.ദുരന്ത സമയത്ത് സുന്നീ പ്രസ്ഥാനം ചെയ്ത അടിയന്തിര സഹായങ്ങളോടൊപ്പം ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ പത്ത് കോടി രൂപ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പി ഹസ്സൻ മാലവി ബാഖവി അദ്ധ്യക്ഷത വഹിച്ചു.എംഎൽഎമാരായ സി കെ ,ശശീന്ദ്രൻ ,ഒ ആർകേളു സബ് കലക്ടർ ഉമേഷ് എൻഎസ് കെ ,( ഐഎഎസ്) മേപ്പാടിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഅദ് എസ് ഷറഫുദ്ദീൻ, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദ് സഖാഫി ചെറുവേരി പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *