July 16, 2026

ഭക്ഷ്യവിഷ ബാധ :21 വിദ്യാര്‍ഥിനികള്‍ ചികിത്സ തേടി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:   കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിൽ   ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്  വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹോസ്റ്റലില്‍ താമസിക്കുന്ന
21 വിദ്യാര്‍ഥിനികളാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലും എടവക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി വ്യാഴാഴ്ച ചികിത്സ തേടിയത്. വയറിളക്കവും ചര്‍ദിയും ബാധിച്ചാണ് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ എത്തിയത്.  ഇതില്‍ രണ്ടു പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചു. അസുഖം ഭേദമായതിനെ  തുടര്‍ന്ന് രണ്ടുപേരും  വെള്ളിയാഴ്ച ഹോസ്റ്റലിലേക്ക് മടങ്ങി. ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.   കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച ഹോസ്റ്റലില്‍ പരിശോധന നടത്തുകയും  വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച്  പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *