കൽപ്പറ്റ കൈനാട്ടിയിൽ ഗതാഗത കുരുക്ക് പതിവാകുന്നു.
കൽപ്പറ്റ: ബൈപാസ് ജംഗ്ഷനിൽ റോഡ് അരിക് ഇടിഞ് വലിയ ഗർത്തം രൂപപ്പെട്ടതിനാൽ കൈ നാട്ടിയിൽ ഗതാഗത കുരുക്ക് പതിവാകുന്നു.ഗതാഗത തടസ്സത്തിനിടെ ഇടക്കിടെ അപകടവുമുണ്ടാകുന്നുണ്ട്. ഇന്ന് രാവിലെ ലോറിയും കാറും കൂട്ടിയിടിച്ചാണ് കൂടുതൽ സമയം ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്.മറ്റൊരു കാറും അപകടത്തിൽ പെട്ടെങ്കിലും ആർക്കും പരിക്കില്ല. മിനിട്ടുകൾ കൊണ്ട് നിരത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ കുടുങ്ങി. കഴിഞ്ഞ ഒരു വർഷമായി ഇവിടെയുള്ള റോഡരികിലെ ഗർത്തം ഇക്കഴിഞ്ഞ പ്രളയത്തിൽ വലുതായി. ഇവിടെ സംരംക്ഷണ ഭിത്തി നിർമ്മിക്കുക എന്നത് മാത്രമാണ് ഏക പോംവഴി.




Leave a Reply