വയനാട് സബ്ബ് കലക്ടർക്ക് എതിരെ നടപടി സ്വീകരിക്കണം:, നാളെ സബ്ബ് കളക്ടർ ഓഫീസിന് മുമ്പിൽ ജനപ്രതിനിധികളുടെ ധർണ്ണ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: മാനന്തന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭാ രാജനെ അപമാനിച്ച മാനന്തവാടി സബ്ബ് കലക്ടർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ ജനപ്രതിനിധികൾ നാളെ  (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് മാനന്തവാടിയിലെ സബ്ബ് കളക്ടർ ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തും.നവംബർ 29 ന് രാവിലെ 11 മണിക്ക് മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രതിനിധീകരിക്കുന്ന ഡിവിഷനിലെ വഴി തർക്കം ചർച്ച ചെയ്യുന്നതിന് വിളിച്ച യോഗത്തിനിടയിൽ എത്തിയ സബ്ബ് കളകടർ ഫോണിൽ സംസാരിച്ചുവെന്ന് പറഞ്ഞ് ബലമായി ഫോൺ പിടിച്ചു വാങ്ങുകയായിരുന്നു.ഇത് സബ്ബ് കളക്ടറുടെ പദവിക്ക് നിരക്കത്ത നടപടിയും ഡെപ്യൂട്ടി ചെയർപേഴ്സന്റെ പദവിയെയും സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയുമാണ് ഉണ്ടയത്. ഉന്നത പദവിയിലിരിക്കുന്ന ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടയാ ഇത്തരം വിഴ്ചകൾ ന്യായികരിക്കുവാൻ കഴിയില്ലന്നും സബ്ബ് കളക്ടർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ദിനേശ്ബാബു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, കെ.പി വിജയൻ, ഉമ കൃഷ്ണൻകുട്ടി, ഷീല ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *