April 18, 2026

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ശുചീകരിച്ചു

0
IMG-20191201-WA0249.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ  വയനാട്  ജില്ലയിലെ സ്കൂളുകൾ   അംഗണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര സൂചീകരണ പ്രവർത്തനം ഏറ്റെടുത്തു.  57 മേഖലാ കമ്മിറ്റികളുടെയും യൂണിറ്റുകളുടേയും നേതൃത്വത്തിൽ  വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ  പരിസരമാണ്  വൃത്തിയാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കാടുകൾ, ക്ലാസ്സ്‌ മുറികൾ,  ശുചിമുറികൾ, ഭക്ഷണ ശാലകൾ എന്നിവിടങ്ങൾ  പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലാതല പരിപാടി മീനങ്ങാടി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്‌ഘാടനം ചെയ്തു. നിതിൻ കെ വൈ അധ്യക്ഷനായി ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, ട്രഷറർ എം വി വിജേഷ് തുടങ്ങിയവർ സംസാരിച്ചു. എം എസ് ഫെബിൻ സ്വഗതവും പ്രശോഭ്  നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ,  ബ്ലോക്ക്‌,  മേഖല  , യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
നവംബർ 25 മുതൽ ഡിസംബർ 5 വരെയാണ് ശുചീകരണ ക്യാമ്പയിൻ. 
ശുചീകരണ ക്യാമ്പയിൻ തുടർ പ്രവർത്തനമായി നിരന്തരം ഏറ്റെടുക്കാനാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറി തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ. റഫീഖ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *