April 25, 2024

കളക്ടറുടെ മകൻ ഹുസാമിന് അഞ്ചാംപനിക്കെതിരെയുള്ള മീസിൽസ് വാക്സീൻ നൽകി മിഷൻ ഇന്ദ്രധനുഷിന് തുടക്കം.

0
Mg 3369.jpg
 കൽപ്പറ്റ. :  രോഗ പ്രതിരോധ ചികിൽസയിൽ  വയനാടിനെ നൂറ് ശതമാനം നേട്ടം കൈവരിച്ച ജില്ലയായി മാറ്റുന്നതിന് വേണ്ടി പ്രതിരോധ ചികിൽസ നൽകാത്ത മുഴുവൻ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിസിനുകൾ. ലഭ്യമാക്കുകയാണ് മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ ലക്ഷ്യം.  വളർന്നു വരുന്ന തലമുറയെ വാക്സിൻ കൊണ്ട് തടയാവുന്ന രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് എല്ലാവരും തയ്യാറാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള പറഞ്ഞു. കളക്ടറുടെ മകൻ  ഹുസാമിന് അഞ്ചാംപനീക്കെതിരെയുള്ള മീസിൽസ് വാക്സീൻ നൽകിക്കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
      ചടങ്ങിൽ കൽപറ്റ നഗരസഭാ ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ കെ. അജിത  അദ്ധ്യക്ഷത   വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ: ബി. അഭിലാഷ്, ഐ.സീ.ഡി.എസ്  ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ലജീന, ആർ.സി.എച്ച്  ഓഫീസർ ഡോ: ലീപ്സി  പോൾ, വാർഡ് കൗൺസിലർ വിനോദ് കുമാർ , കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ശ്രീകുമാർ മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസർ കെ. ഇബ്രാഹീം സ്വാഗതവും  കൽപ്പറ്റ ഹെൽത്ത് ഇൻസ്പെക്ടർ   സജിത് കുമാർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *