സ്കൂൾ കലോത്സവം; സർക്കാർ സ്കൂളുകളിൽ മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
  കാഞ്ഞങ്ങാട്ട് സമാപിച്ച അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  92 പോയന്റ് നേടി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഏറ്റവും കൂടുതൽ പോയിൻറു നേടിയ സർക്കാർ വിദ്യാലയമായി മാറി.സംസ്ഥാന തലത്തിൽ ജനറൽ വിഭാഗത്തിൽ ഏഴാം സ്ഥാനവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഞ്ചാം സ്ഥാനവും മീനങ്ങാടിക്കാണ്. വിവിധ ഇനങ്ങളിലായി 56 വിദ്യാർഥികളാണ് പങ്കെടുത്തത്.ഇതിൽ ഹയർ സെക്കണ്ടറി വിഭാഗം വൃന്ദവാദ്യം, വഞ്ചിപ്പാട്ട്, സംഘ നൃത്തം ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട്, വന്ദേമാതരം എന്നീ ഗ്രൂപ്പിനങ്ങളിലടക്കം 23 ഇനങ്ങളിൽ എ ഗ്രേ ഡുണ്ട്. വിജയികളെ അധ്യാപക രക്ഷാകർത്തൃസമിതിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.പി.എ.അബ്ദുൽ നാസർ, കെ.എം. നാരായണൻ, ഡോ.ബാവ.കെ.പാലുകുന്ന്, ടി.പി സദൻ, ബി.ബിനേഷ്, വി.പി.അലി, ടി.ജി സജി, ടി.എം ഹൈറുദ്ദീൻ, ബിന്ദു സാലു എന്നിവർ പ്രസംഗിച്ചു
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *