April 27, 2024

‘ആയുഷ് ജ്വാല’ വനിതകള്‍ക്ക് യോഗ പരിശീലനം

0


     ജില്ലാ ഹോമിയോപ്പതി വകുപ്പും പൂതാടി ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ തെരഞ്ഞെടുത്ത കുടുംബശ്രീ വനിതകള്‍ക്കായി 'ആയുഷ് ജ്വാല' പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് യോഗാ പരിശീലനം, യോഗ പഠനക്ലാസ്സ്, പ്രകൃതി ഭക്ഷണ ക്ലാസ്സ്, ജീവിത ശൈലി രോഗ പ്രതിരോധം, വ്യക്തിത്വ വികസന ക്ലാസ്സ് എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കേണിച്ചിറ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ നിര്‍വ്വഹിക്കും. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരുഷോത്തമന്‍ മുഖ്യാതിഥിയായിരിക്കും. പദ്ധതിയോടനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ എട്ടിന് വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാള്‍, ഒന്‍പതിന് ഇരുളം ഗവ. ഹൈസ്‌കൂള്‍ ഹാള്‍, പത്തിന് കേണിച്ചിറ കരാട്ടെ അക്കാദമി എന്നിവിടങ്ങളിലാണ് പരിശീലന പരിപാടികള്‍ നടത്തുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *