August 10, 2026

പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി കിലെയുടെ കീഴില്‍ 2020 ജൂണില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം. പ്രായം 2020 ആഗസ്റ്റ് 1 ന് 21 വയസ് പൂര്‍ത്തിയാകണം 32 വയസ് കവിയരുത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫിസില്‍ നിന്നുള്ള ബന്ധുത്വ സര്‍ട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷ ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം.  വിലാസം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, നാലാംനില, തൊഴില്‍ ഭവന്‍, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-33. വിശദ വിവരങ്ങളും അപേക്ഷ ഫോറവും www.kile.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ ഒരു കോപ്പി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസിലും ഹാജരാക്കണം.  ഫോണ്‍ 04936 206355.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *