അന്താരാഷ്ട്ര മണ്ണ് ദിനാചാരണം ഡിസംബര്‍ 5ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

അന്താരാഷ്ട്ര മണ്ണ് ദിനാചാരണം ഡിസംബര്‍ 5ന് മീങ്ങാടിഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. കേരളത്തിലെ മണ്ണിനങ്ങളുടെ പ്രദര്‍ശനമായ 'മണ്ണറിവ്' രാവിലെ 10ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അസൈനാര്‍ ഉദ്ഘാടനം ചെയ്യും. എന്റെ ഗ്രാമത്തിലെ മണ്ണിനങ്ങളും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി യു.പി. വിഭാഗം വിദ്യാര്‍ത്ഥികളുടേയും മണ്ണ്, മണ്ണൊലിപ്പ് കൃഷി എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും ജില്ലാ തല പ്രൊജക്ട് അവതരണ   മത്സരം നടക്കും. ഉച്ചയ്ക്ക് 2 ന് 'മണ്ണും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ സംവാദം നടക്കും. വൈകീട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചിത്രരചന, ഉപന്യാസരചന, പ്രൊജക്ട് അവതരണം മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് സൗജന്യമായി നടത്തി കൊടുക്കുന്ന മണ്ണുപരിശോധനയ്ക്കുള്ള മണ്ണ്ഗ്രാമപഞ്ചായത്തു ഹാളില്‍ ഡിസംബര്‍ 5 ന് നല്‍കാം.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *