August 10, 2026

വയനാട്ടിൽ അടിയന്തിരമായും എയർ ആംബുലന്‍സ് അനുവദിക്കണം; ജിനചന്ദ്രൻ മെമ്മോറിയൽ ഗവ: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി

0
IMG-20191203-WA0392.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:
ചികിൽസ തേടി അയൽജില്ലകളിലേക്കും ,അയൽ സംസ്ഥാനങ്ങളിലേക്കുമുള്ള പാവപ്പെട്ട രോഗികളുടെ യാത്രയിൽ വഴിമധ്യേ മരണപ്പെടുന്ന രോഗികളുടെ മരണസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിലും ഗവ. മെഡിക്കൽ കോളേജ് പൂർത്തിയാകുന്ന കാലതാമസവും പരിഗണിച്ച് വയനാട്ടിൽ അടിയന്തിരമായും എയർ ആംബുലൻസ് ഏർപ്പെടുത്തണമെന്ന് ജിനചന്ദ്രൻ മെമ്മോറിയൽ ഗവ: മെഡിക്കൽ കോളേജ് ആക് ഷൻ കമ്മിറ്റി സംഘടിപ്പിച്ച  മുട്ടിൽ പഞ്ചായത്ത് ജനകീയ കൂട്ടായ്മ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 
ചെയർമാൻ സൂപ്പി പള്ളിയാൽ ഉദ്ഘാടനം ചെയ്തു. മടക്കി മലയിൽ ദാനമായ് കിട്ടിയതും തറക്കല്ലിട്ടതും പ്രാരംഭ പ്രവർത്തനങ്ങൾ നടന്നതുമായ സ്ഥലത്ത് ഗവ: മെഡിക്കൽ കോളേജ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  ഇക്കാര്യത്തിൽ ഡിസംബർ 10 ന് നടക്കുന്ന കലക്ടറേറ്റ് മാർച്ച് വൻ വിജയമാക്കുന്നതിനും യോഗം തീരുമാനിച്ചു. എൻ.ബി. ഫൈസൽ അദ്ധ്യക്ഷതനായി.  ആക് ഷൻ കമ്മറ്റി ജില്ലാ ജന. കൺവീൻ ഒ.വി.അപ്പച്ചൻ , ഗഫൂർ വെണ്ണിയോട് , പി.വി. ന്യൂട്ടൻ, സുന്ദർരാജ്, മൊയ്തു മേസ്ത്രി, കെ.ലത്തീഫ്, എം.കെ. ആലി, ബാബു പിണ്ടിപ്പുഴ , എം അലി, കെ .സി . അഷ്റഫ് , റഫീഖ് , അഷ്റഫ് മാനോത്ത് പ്രസംഗിച്ചു. ഇഖ്ബാൽ എ സ്വാഗതവും അഷ്റഫ് കൊട്ടാരം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *