April 24, 2024

മണൽ വ്യവസായ സംരംഭകൻ ക്ലിപ്പിയെ കണ്ടെത്തി നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കുടുംബാംഗങ്ങൾ

0
Img 20191204 Wa0263.jpg
മാനന്തവാടി: 
ഒളിവിൽ പോയ മണൽ വ്യവസായ സംരംഭകൻ ക്ലിപ്പിയെ  കണ്ടെത്തി നാട്ടിലെത്തിക്കാൻ സർക്കാർ സഹായം വേണമെന്ന് കുടുംബാംഗങ്ങൾ. വയനാട്ടിൽ ക്ലിപ്പി മൈസാൻഡ് എന്ന സംരംഭം നടത്തിയിരുന്ന ക്ലിപ്പി കർണാടകയിൽ 12 കോടി രൂപ മുതൽ മുടക്കി ആരംഭിച്ച സംരംഭം രണ്ട് കർണാടക സ്വദേശികൾ തട്ടിയെടുത്തതിനെ തുടർന്നാണ് ജീവൻ അപായപ്പെടുമെന്ന് ഭയന്നാണ് ക്ലിപ്പി ദുബായിലേക്ക്  ഒളിവിൽ പോയത്. ക്ലിപ്പിയുടെ  ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഒളിവിലാണന്ന് തങ്ങൾ അറിയുന്നതെന്ന് ഇവർ പറഞ്ഞു.
പരാതി പ്പെട്ടിട്ടും നിയമം കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ് .യന്ത്രോപകരണങ്ങൾ മുഴുവൻ കടത്തികൊണ്ട് പോയതായും  ഇവർ പറഞ്ഞു. 2009 മുതൽ വയനാട്ടിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന  ക്ലിപ്പി മൈസാൻഡ്  എല്ലാ രേഖകളോടും കൂടി പ്രവർത്തിച്ചിരുന്നതാണന്നും 300-ഓളം കുടുംബങ്ങളുടെ ഉപജീവനമായിരുന്ന ഈ സ്ഥാപനം 75 ലക്ഷം രൂപ പ്രതിവർഷം നികുതി അടച്ചിരുന്നു.  പലരുടെയും  ഇടപെടൽ മൂലമാണ് വയനാട്ടിലെ  ഈ സ്ഥാപനം   പൂട്ടിച്ചത്. 13.60 കോടി രൂപ ഈ ഇനത്തിൽ നഷ്ടമുണ്ട്. 
തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടന്നും സംരക്ഷണം ആവശ്യമാണന്നും ഭാര്യ ബോബി, മകൻ ക്ലിൻസ്, മകൾ സാന്ദ്ര ക്ലിപ്പി , ജനറൽ മാനേജരും സഹോദര പുത്രനുമായ ചീക്കു എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *