July 14, 2026

വാകേരി സ്‌കൂള്‍ കെട്ടിടവും വൈത്തിരി ആശുപത്രി കെട്ടിടവും രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും

0
Vakeri-HS.jpg
By ന്യൂസ് വയനാട് ബ്യൂറോ

എം.എസ്.ഡി.പി. പദ്ധതിയുടെ കീഴില്‍ വൈത്തിരി ഗവ. താലൂക്ക് ആസ്പത്രിക്കായി നിര്‍മ്മിച്ച കെട്ടിടവും വാകേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടവും രാഹുല്‍ഗാന്ധി എം.പി. ഡിസംബര്‍ 6 ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സ്‌കൂള്‍ കെട്ടിടവും വൈകീട്ട് 3ന് ആസ്പത്രി കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുക.  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് താലൂക്ക് ആസ്പത്രി കെട്ടിടം നിര്‍മ്മിച്ചത്.   ഒ.പി. ബ്ലോക്ക്, ഫാര്‍മസി, ബ്ലഡ് ബാങ്ക് എന്നിവയാണ് ഇവിടെ പ്രവര്‍ത്തിക്കുക.  
പനമരം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച വാകേരി എച്ച്. എസ്.എസിലെ പുതിയ കെട്ടിടത്തിന് 1.2 കോടി രൂപയാണ് ചെലവിട്ടത്. കെട്ടിടത്തില്‍ പൂര്‍ണ്ണമായും സജീകരിച്ച 12 ക്ലാസ് മുറികള്‍ ഉണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് രണ്ട് പ്രൊജക്ടുകളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്.  പരിപാടികളില്‍ എം.എല്‍.എ. മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *