July 14, 2026

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സണനെ അപമാനിച്ച സംഭവം :സബ്ബ് കളക്ടർ ഓഫിസ് മാർച്ച് നടത്തും എ.ഐ.വൈ.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് സബ്ബ് കളക്ടർക്ക് എതിരെ നടപടി സ്വീകരിക്കണം: എ.ഐ.വൈ.എഫ്.
മാനന്തവാടി: മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ അപമാനിച്ച മാനന്തവാടി സബ്ബ് കളക്ടർക്ക് എതിരെ നടപടി സ്വീകരണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സബ്ബ് കളക്ടറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്നും വിഴ്ച പറ്റിയെന്നും ജില്ലാ ഭരണധികാരിയായ കളക്ടർ തന്നെ സമ്മതിച്ച സാഹജര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് കാലത മാസം വരുത്തരുതെന്നും സബ്ബ് കളക്ടർ കുറ്റക്കാരണന്ന് കളക്ടർ തന്നെയാണ് കണ്ടെത്തിയാത്. തനിക്ക് സമൻസ് നൽകി വിളിച്ചു വരുത്തുന്നതിന് അധികാരമുള്ള ഉദ്യാഗസ്ഥനയ സബ്ബ് കളക്ടർ എ.എസ്.പിയുടെ ഓഫിസിൽ ചർച്ചയ്ക്ക് പോയതിലെ ദുരുഹതയും അന്വേഷിക്കണം. ജില്ല കലക്ടർ തന്നെ സബ്ബ് കളക്ടർക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ചിട്ടും പോലിസ് നടപടി വൈകുന്നത് അംഗീകരിക്കാൻ കഴിയില്ലന്നും നടപടി വൈകിയാൽ സബ്ബ് കളക്ടർ ഓഫിസ് മാർച്ചടക്കമുള്ള സമരപരിപാടിക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകും.യോഗത്തിൽ അലക്സ് ജോസ് അധ്യക്ഷത വഹിച്ചു. കെ.വി അജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി രജിത്കമ്മന, അബ്ദുസാലിഹ്, മനോജ് ഒഴക്കോടി, ശ്രീജിത്ത് പനമരം എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *