April 26, 2024

ഷെഹ് ല ഷെറിൻ പഠിച്ച അഞ്ച് എ ക്ലാസ്സ് മുറി രാഹുൽ ഗാന്ധി എം.പി. സന്ദർശിച്ചു.

0
Img 20191206 Wa0140.jpg
ബത്തേരി: ഷെഹ് ല ഷെറിൻ  പാമ്പുകടിയേറ്റ് മരിച്ച ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് എ ക്ലാസ്സ് മുറി രാഹുൽ ഗാന്ധി എം.പി. സന്ദർശിച്ചു. പുത്തൻകുന്നിൽ ഷെഹ് ലയുടെ വീട് സന്ദർശിച്ച് അവരെ ആശ്വസിപ്പിച്ച  ശേഷം  സ്കൂളിലെത്തി പി.ടി.എ. ഭാരവാഹികളും  സ്കൂളധികൃതരുമായി സംസാരിച്ചു.  പിന്നീട് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളെ  അഭിസംബോധന ചെയ്യാനായി പോകുന്നതിനിടെയാണ്  അഞ്ച് എ ക്ലാസ്സ് മുറിയിൽ കയറിയത്. ഇനി ഒരു കുട്ടിയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും  ഷെഹ് ലയുടെ വേർപാട് നിങ്ങൾക്ക് ദു:ഖമുണ്ടാക്കുന്നുണ്ടെങ്കിലും എന്നും ചിരിക്കുന്ന അവളുടെ മുഖം നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുമെന്നും രാഹുൽ വിദ്യാർത്ഥികളോട് പറഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *