September 1, 2026

രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ എം.ഐ.ഷാനവാസിന്റെ അസാന്നിധ്യം വലിയ നഷ്ടമാണന്ന് രാഹുൽ ഗാന്ധി എം.പി.

0
IMG-20191206-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കോൺഗ്രസ് പാർട്ടിയെ വളർത്തുന്നതിലും കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും പ്രതിബദ്ധതയുള്ള നേതാവായിരുന്നു എം.ഐ. എന്ന് രാഹുൽ ഗാന്ധി  എം.പി. പറഞ്ഞു. രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ നഷ്ടമാണും. മനുഷ്യത്വത്തിനാണ് അദ്ദേഹം വില നൽകിയിരുന്നത്.  എനിക്ക് ഇഷ്ടമുള്ള ആളായിരുന്നു ഷാനവാസ് എന്നും അദ്ദേഹം തുടങ്ങി വെച്ച പ്രവർത്തനങ്ങളുടെ തുടർച്ചക്ക് നേതൃത്വം നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടന്നും രാഹുൽ പറഞ്ഞ 
 വയനാട് പാർലമെൻറ് മണ്ഡലത്തിന്റെ  ആദ്യ എം.പി.യായിരുന്ന  
എം.ഐ.ഷാനവാസിന്റെ ഒന്നാം ചരമവാർഷികത്തിൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലും  കോൺഗ്രസിന് വലിയ ശക്തിയായിരുന്നു ഷാനവാസ് എന്ന് 
 എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. 
 എല്ലാ നേതാക്കൾക്കെതിരെയും വിമർശനങ്ങൾ ഉണ്ടാവാറുണ്ടങ്കിലും  ഷാനവാസ് പരിധിക്കപ്പുറമുള്ള വിമർശനം കേൾക്കേണ്ടി വന്നതിൽ ദു:ഖമുണ്ടന്ന്  കെ.സി. വേണുഗോപാൽ പറഞ്ഞു
എൻ.സുബ്രമണ്യൻ, എ.പി.അനിൽകുമാർ,  എ.ഐ.സി.സി.അംഗങ്ങളായ കെ.സി.റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി, കോൺഗ്രസ് നേതാക്കളായ, പി.വി.ബാലചന്ദ്രൻ , കെ.എൽ. പൗലോസ്, കെ.കെ.അബ്രാഹം, പി.പി. ആലി, കെ.ഇ.വിനയൻ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *